ടി​വി​പു​രം: പ​ള്ളി​പ്ര​ത്തു​ശേ​രി പ​ഴു​തു വ​ള്ളി ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​സ​ക്ര​മ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന തി​രി​പി​ടു​ത്തം ഭ​ക്തി​നി​ർ​ഭ​ര​മാ​യി.

ഇ​ന്ന​ലെ ദീ​പാ​രാ​ധ​ന നേ​ര​ത്ത് ന​ട​ന്ന ദ​ർ​ശ​ന പ്ര​ധാ​ന​മാ​യ തി​രി​പി​ടു​ത്ത​ത്തി​ന്‍റെ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​ന​ട​ൻ ദേ​വ​ൻ നി​ർ​വ​ഹി​ച്ചു.​

തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​ർ തി​രി​യി​ൽ ദീ​പം പ​ക​ർ​ന്ന് ക്ഷേ​ത്ര​ത്തി​നു വ​ലം​വ​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​സ​വി​ശേ​ഷ വ​ഴി​പാ​ടി​ൽ വൃ​ത​ശു​ദ്ധി​യോ​ടെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ര​ട​ക്കം പ​ങ്കെ​ടു​ത്തു.​

ക്ഷേ​ത്രം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ രാ​ഘ​വ​ൻ, സെ​ക്ര​ട്ട​റി വി.​ആ​ർ. അ​ഖി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​ത്തേ​ത്ത്, ദീ​പ മു​ത്തേ​ട​ത്ത്, ബി​നോ​യ് ഡി. ​ഇ​ട​പ്പ​റ​മ്പ്, ടി.​എ​സ്. സാം​ജി, സ​ജീ​വ് മാ​ന്തു​വ​ള്ളി​ൽ, ശ​ര​ത്, സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.