തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളൂരിൽ ബാഡ്മിന്റൺ കോർട്ട് ഒരുങ്ങുന്നു
1495452
Wednesday, January 15, 2025 7:20 AM IST
വെള്ളൂർ: വെള്ളൂർ അഞ്ചാം വാർഡിൽ ഷട്ടിൽ ബാഡ്മിന്റൺ കളിച്ചിരുന്ന വിദ്യാർഥികളടക്കമുള്ളവർക്ക് ഇനി കുറ്റമറ്റ ഷട്ടിൽ കോർട്ടിൽ കളിച്ച് മുന്നേറാം.
വെള്ളൂർ അഞ്ചാം വാർഡിൽ ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നവർക്ക് സൗകര്യപ്രദമായ കോർട്ടില്ലെന്ന പരാതി പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയുള്ള സ്ഥലത്താണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോർട്ട് തീർത്താണ് പരിഹരിക്കുന്നത്.
അഞ്ചു സെന്റിൽ മൂന്നരലക്ഷം രൂപ വിനിയോഗിച്ചു തീർക്കുന്ന കോർട്ടിന്റെ അവസാന മിനുക്കുപണികൾ നടക്കുകയാണെന്നും ഉടൻ കോർട്ട്നാടിന് സമർപ്പിക്കുമെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ പറഞ്ഞു.