കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​യി കൊ​ല്ലം-​ഡി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യ്ക്ക് (എ​ൻ​എ​ച്ച് 183) സ​മാ​ന്ത​ര​മാ​യി പു​തി​യ ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ്രാ​ഥ​മി​ക യോ​ഗം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​കോ​ട്ട​യം ക​ള​ക്‌​ട്രേ​റ്റി​ൽ ചേ​രു​മെ​ന്ന് കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു.

കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കെ​കെ റോ​ഡ് വീ​തി കൂ​ട്ടു​മ്പോ​ൾ വ​ലി​യ തോ​തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് മാ​റ്റേ​ണ്ടി​വ​രും. വ്യാ​പാ​ര മേ​ഖ​ല​യെ ഇ​ത് വ​ലി​യ തോ​തി​ൽ ബാ​ധി​ക്കും. അ​തി​നാ​ലാ​ണ് ബൈ​പ്പാ​സ് എ​ന്ന നി​ർ​ദ്ദേ​ശം ഉ​യ​ർ​ന്ന​ത്.

കു​മ​ളി മു​ത​ൽ കോ​ട്ട​യം വ​രെ 24 മീ​റ്റ​റും കോ​ട്ട​യം മു​ത​ൽ കൊ​ല്ലം വ​രെ 30 മീ​റ്റ​ർ വീ​തി​യി​ലും റോ​ഡ് വി​ക​സി​പ്പി​ക്കാ​നാ​ണ് ദേ​ശീ​യ​പാ​താ വി​ഭാ​ഗം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​വാ​ൻ പ്ര​യാ​സ​മു​ള്ള മ​ണ​ർ​കാ​ട് മു​ത​ൽ കോ​ടി​മ​ത വ​രെ​യു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ബൈ​പ്പാ​സ് എ​ന്ന ആ​ശ​യം ഉ​യ​ർ​ന്ന് വ​ന്നി​രി​ക്കു​ന്ന​ത്.

ബൈ​പ്പാ​സി​നാ​യി ദേ​ശീ​യ​പാ​താ വി​ഭാ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മോ​ർ​ത്ത് ആ​ണ് റോ​ഡി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ടി​മ​ത​യി​ലെ മ​ണി​പ്പു​ഴ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് പാ​മ്പാ​ടി വെ​ള്ളൂ​ർ എ‌​ട്ടാം മൈ​ലി​ലേ​ക്കാ​ണ് പു​തി​യ റോ​ഡ് എ​ന്ന​താ​ണ് നി​ർ​ദ്ദേ​ശ​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് പ​റ​ഞ്ഞു.

12.600 കി​ലോ​മീ​റ്റ​ർ ദൂ​ര​വും 30 മീ​റ്റ​ർ വീ​തി​യു​മാ​ണ് റോ​ഡ്. ഏ​ഴ് കി​ലോ​മീ​റ്റ​റും പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​ലൈ​ൻ​മെ​ന്‍റ് അം​ഗീ​ക​രി​ച്ച് തു​ട​ർ ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യാ​ൽ നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ പ​ണ​വും അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി നി​തിൻ ഗ​ഡ്ക​രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട​ന്നും എം​പി അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ദേ​ശീ​യ​പാ​താ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.