ഇടവകദിനാഘോഷം
1495309
Wednesday, January 15, 2025 5:49 AM IST
കൊല്ലമുള: വിശുദ്ധ മരിയ ഗൊരേത്തി പള്ളിയുടെ 66-ാമത് ഇടവകദിനാഘോഷം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. മാത്യു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി ഷാജി പ്ലാത്തോട്ടം, കൂട്ടായ്മ ഏകോപന സമിതി പ്രസിഡന്റ് അനീഷ് മഞ്ഞാമാക്കൽ, കൂട്ടായ്മ സെക്രട്ടറി ജോൺസൺ പാറേമ്മാക്കൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി പള്ളിവാതുക്കൽ എന്നിവർ പ്രസംഗിച്ചു.
കൂട്ടായ്മകളിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് വികാരി റവ.ഡോ. മാത്യു കല്ലറയ്ക്കൽ സമ്മാനങ്ങൾ നൽകി. സന്യസ്ത ജീവിതത്തിന്റെ ഗോൾഡൻ ജൂബിലേറിയൻ സിസ്റ്റർ വിജയ എസ്എച്ച്, വിവാഹജീവിതത്തിന്റെ സിൽവർ, ഗോൾഡൻ ജൂബിലികൾ ആഘോഷിക്കുന്ന ദന്പതികൾ എന്നിവരെ യോഗത്തിൽ ആദരിച്ചു. വിവിധ സംഘടനകളുടെയും കുടുംബകൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തി. കൈക്കാരന്മാർ, ഏകോപനസമിതി ഭാരവാഹികൾ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.