കല്ലറപ്പൂരം നാടിന് ആവേശമായി
1495187
Tuesday, January 14, 2025 6:58 AM IST
കടുത്തുരുത്തി: കല്ലറ ശാരദാദേവീ ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവത്തോടനുബന്ധിച്ചു നടന്ന കല്ലറപ്പൂരം നാടിന് ആവേശമായി. ഇന്നലെ വൈകുന്നേരം അഞ്ചിന് ഭദ്രദീപം പ്രകാശനം നടന്നതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്.
കല്ലറ ശ്രീശാരദാ യൂത്ത് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്ര മൈതാനത്താണ് പൂരം നടന്നത്. പകല്‍പൂരത്തിന് കാഴ്ച്ചയുടെ നിറവേകി ഏഴ് ഗജവീരന്മാര് അണിനിരന്നു.
ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ തിടമ്പേറ്റി. ഗുരുവായൂര്‍ ദേവസ്വം ശ്രീധരന്, ഗുരുവായൂര്‍ ദേവസ്വം വലിയവിഷ്ണു, പരിമണം വിഷ്ണു, ബ്രാഹ്മിണി വീട്ടില്‍ ഗോവിന്ദന്‍കുട്ടി, അക്കാവിള വിഷ്ണുനാരായണന്‍, മൂത്തകുന്നം പത്മനാഭന് തുടങ്ങി ആറ് ഗജവീരന്മാര് പൂരത്തിന് അകമ്പടിയേകി.
ഇതോടുനുബന്ധിച്ചു നടന്ന പാണ്ടിമേളം കാണികള്‍ക്ക് ആവേശമായി. കുടമാറ്റവും മയിലാട്ടവും തിടമ്പാനയ്ക്ക് പൂമാല സമര്‍പ്പണവും വര്‍ണ വിസ്മയങ്ങളും ചമയങ്ങളും പൂരത്തിന് മിഴിവേകി.
രാത്രി പള്ളിവേട്ട നടന്നു. ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.