സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം
1495450
Wednesday, January 15, 2025 7:20 AM IST
കല്ലറ: കല്ലറ എസ്എംവി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.മനു ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന് ചെയര്മാന് പി.ജി.എം. നായര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ റ്റി.ജി. ജയകുമാര്‍ മുഖ്യപ്രഭാഷണവും എന്‍ഡോവുമെന്റ് വിതരണവും നിര്‍വഹിച്ചു.
കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ സംസ്ഥാനതല വിജയികള്‍ക്കുള്ള അവാര്‍ഡുദാനവും വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന് വൈസ് ചെയര്മാന് പി.വേണുഗോപാല്‍ എന്‍ഡോവുമെന്റ് വിതരണവും നിര്‍വഹിച്ചു.
പിറ്റിഎ അവാര്‍ഡ് ദാനം പിറ്റിഎ പ്രസിഡന്റ് കെ.ജി. കുമാര്‍ നിര്‍വഹിച്ചു. അഡീഷണല്‍ ഇന്‍സ്പെക്ടര്‍ എന്‍. മുരുകേശന്, അഖില്‍ ആര്. നായര്‍, സലിംകുമാര്‍, വിവിധസംഘടനാ ഭാരവാഹികളായ യു. രാജേഷ്, എന്‍. രവികുമാര്‍, പി.ഡി. രേണുകുമാര്‍, കെ.ബി. ഷാജിമോന്‍, സൂസന് കെ. ജോസഫ്, ഇ.പി. ദിലീപ്കുമാര്, പി. മുരളീധരന്, കെ.കെ. സതീഷ്കുമാര്‍, ജ്യോതി ബി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപിക ഇ.എന്‍. ശ്രീലതയുടെ യാത്രയയപ്പ് സമ്മേളനവും നടന്നു.