ഇംഗ്ലീഷ് സംസാര നൈപുണി പരിശീലന പരിപാടി
1450872
Thursday, September 5, 2024 11:40 PM IST
പാലാ: കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് സംസാര നൈപുണി പരിശീലന പരിപാടി ആരംഭിച്ചു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന പരിപാടി രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു.
കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യു, ഹെഡ്മാസ്റ്റര് ഫാ. ജോസഫ് തെങ്ങുംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ വിവിധ സ്കൂളുകളില്‍നിന്നായി 48 അധ്യാപകരാണ് പങ്കെടുക്കുന്നത്.