മാതാപിതാക്കളുടെ വിശുദ്ധ ജീവിതം മക്കളുടെ ജീവിത വിശുദ്ധിക്ക് നിദാനം: മാർ തോമസ് തറയിൽ
1445061
Thursday, August 15, 2024 7:48 AM IST
കുടമാളൂർ: ആത്മീയതയ്ക്കു മുഖ്യസ്ഥാനം നൽകിയ കുടുംബമാണ് അൽഫോൻസാമ്മയുടെ വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ അൽഫോൻസാമ്മയുടെ ജനന തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ബന്ധങ്ങളിലൂടെയാണ് ഒരു കുഞ്ഞിന്റെ ജീവിതം വളർച്ച പ്രാപിക്കുന്നത്. കുടുംബത്തിൽ ദൈവം സജീവനായി സന്നിഹിതനാകുമ്പോഴാണ് കുഞ്ഞുങ്ങളുടെ വിശ്വാസജീവിതം വളർച്ച പ്രാപിക്കുന്നത്.- മാർ തോമസ് തറയിൽ പറഞ്ഞു.
ഇന്ന് വൈകുന്നേരം 4.30ന് കുടമാളൂർ ഇടവകാംഗങ്ങളായ വൈദികർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് മധ്യസ്ഥ പ്രാർഥന നടക്കും. അൽഫോൻസാമ്മയുടെ ജന്മദിനമായ 19നാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ.