സ്വാതന്ത്ര്യദിന വാർഷികാഘോഷവും ഹർ തിരംഗ് റാലിയും നടത്തി
1445057
Thursday, August 15, 2024 7:48 AM IST
കുമരകം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 78-ാമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ കുമരകം സെന്റ് ജോൺസ് യുപി സ്കൂളിൽ നടത്തി. സ്വാതന്ത്ര്യദിന ഘോഷയാത്ര സ്കൂൾ ഹെഡ്മാസ്റ്റർ ഐ.എം. അനീഷ് ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂൾ ഹെഡ്ഗേൾ അമേയ സി. ജയലാൽ ഫ്ലാഗ് ഏറ്റുവാങ്ങി. പള്ളിച്ചിറ കവലയിൽ കുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ആതിര വൈശാഖൻ, ടിനോ ടിബി, മിന്റു തോമസ്, എ.കെ. ത്രേസ്യമ്മ, ജയ്സി ജോസഫ്, അഞ്ജലിമോൾ, അജയ് ജോസഫ്, അക്സ തോമസ്, രേഷ്മ ജേക്കബ്, സ്റ്റെഫി ഫിലിപ്പ്, അലീറ്റാ ജോസഫ്, ജിജി ജോസഫ്, എന്നിവർ പ്രസംഗിച്ചു.