51 അംഗ ഇറ്റാലിയന്‍ യുവജനസംഘം നാലുകോടി പള്ളിയില്‍ ഇന്നെത്തും
1445051
Thursday, August 15, 2024 7:48 AM IST
ചങ്ങനാശേരി: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ജീവിത ശൈലികളും പഠിക്കുന്നതിന് ഇറ്റലിയില്‍നിന്നുള്ള 51അംഗ യുവജനസംഘം നാലുകോടി പള്ളിയില്‍ ഇന്നെത്തും. ഇറ്റലിയിലെ മിലാന് അതിരൂപതയിലെ കസീന ദേ പെക്കി ഇടവകയിലെ അസിസ്റ്റന്റ് വികാരിയുടെ നേതൃത്വത്തിലെത്തുന്ന സംഘത്തെ വൈകുന്നേരം 6.30ന് നാലുകോടി പള്ളി വികാരി ഫാ. സഖറിയാസ് കരിവേലിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം ചങ്ങനാശേരി എസ്ബി കോളജ്, അസംപ്ഷന്‍ കോളജ്, കുന്നന്താനം അഗതിമന്ദിരം, പെരുന്ന ക്ഷേത്രം എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഈ ദിവസങ്ങളില്‍ ഇവര്‍ക്കായി ക്രിക്കറ്റ് പരിശീലനം, ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍, കേരളീയ കലാരൂപങ്ങള്‍, യുവജനങ്ങളുമായുള്ള സംഗമം എന്നിവയും ഇടവകയില്‍ ക്രമീകരിച്ചിട്ടുണ്ട്. നാലു ദിവസത്തെ ഇവരുടെ താമസം ഇടവകയിലെ ഭവനങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. 17ന് രാവിലെ 6.15ന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അര്‍പ്പിക്കുന്ന വിശുദ്ധകുര്‍ബാനയില്‍ ഇറ്റാലിയന്‍ സംഘം പങ്കുചേരും.
18ന് രാവിലെ 7.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഇറ്റാലിയന്‍ യൂത്ത്കൊയര്‍ ഗാനാലാപനം നടത്തും. 11.15ന് സണ്ഡേസ്കൂള് കുട്ടികളും വൈകുന്നേരം 4.30ന് യുവദീപ്തി-എസ്എംവൈഎം പ്രവര്‍ത്തകരുമായും സംവാദം നടത്തും. വൈകുന്നേരം 5.30ന് ഫുട്ബോള്‍ മാച്ച്. 19ന് സംഘം മടങ്ങും.