ഇത്തിത്താനം ആശാഭവന് പിന്തുണയുമായി റോട്ടറി ഇക്ലബ്ബ്
1445050
Thursday, August 15, 2024 7:48 AM IST
ചങ്ങനാശേരി: ഭിന്നശേഷി കുട്ടികള്‍ക്കായി 1972 മുതല്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആശാഭവനിലെ കുട്ടികള്‍ക്ക് സഹായഹസ്തവുമായി ദുബായ് കേന്ദ്രമാക്കിയുള്ള റോട്ടറി ഇക്ലബ് ഓഫ് കേരള ഗ്ലോബല്‍. ഇവരുടെ സഹായത്തോടെ നടപ്പാക്കുന്ന പേപ്പര്‍ബാഗ് നിര്‍മാണ യൂണിറ്റിന്റെയും സ്ക്രീന്‍ പ്രിന്റിംഗ് യൂണിറ്റിന്റെയും ഉദ്ഘാടനം ആശാഭവനില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക് പ്രോജക്ട് ഉയരെ ചെയര്മാന് ഡോ. മീര ജോണ്‍ നിര്‍വഹിച്ചു.
റോട്ടറി ക്ലബ് പ്രസിഡന്റ് റോയി കൂര്യന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ. സോണി മുണ്ടുനടയ്ക്കല്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ആന്റണി മലയില്‍ എന്നിവര്‍ മുഖ്യപ്രഭാക്ഷണങ്ങള് നടത്തി. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. റോട്ടറി സോണല്‍ സെക്രട്ടറി ജിജോ ചാക്കോ, ജിഷ റോയ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂലിയറ്റ് സിഎംസി, സിസ്റ്റര്‍ റോജി സിഎംസി തുടങ്ങിയവര്‍ പ്രസംഗിച്ചു.