താലൂക്ക് ആശുപത്രിക്ക് മിനി സർജറി ടേബിൾ നൽകി വാട്ട്സ്ആപ്പ് കൂട്ടായ്മ
1445046
Thursday, August 15, 2024 7:48 AM IST
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിലേക്ക് മിനി സർജറി ടേബിൾ എമർജിംഗ് വൈക്കത്തുകാർ വാട്സ്ആപ് കൂട്ടായ്മ നൽകി. ആശുപത്രിയിലെ ഡോ. രമൺ രാജേന്ദ്രൻ നിർദേശിച്ചതിനെത്തുടർന്നാണ് ടേബിൾ വാങ്ങി നൽകിയത്. എമർജിംഗ് വാട്ട്സ്ആപ്പ് കൂട്ടായ്മ ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് ടേബിൾ ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകറിനു കൈമാറി.
അജു രാജപ്പൻ, ആർ. അഭിലാഷ്, സഹർ സമീർ, ആശുപത്രി ആർഎംഒ ഡോ. എസ്.കെ. ഷീബ, ഡോ. രമൺ രാജേന്ദ്രൻ, ഡോ. മനോജ്, ഡോ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.