അഡ്വ. പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം
1445043
Thursday, August 15, 2024 7:48 AM IST
വൈക്കം: ‘വൈക്കം സത്യഗ്രഹവും മഹാത്മാഗാഡിയും’ എന്ന വിഷയത്തെ ആസ്പദമാക്കി രാജ്യത്തെ മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷൻ 17ന് പ്രഭാഷണം നടത്തും. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വൈകുന്നേരം നാലിനാണ് പ്രഭാഷണം നടത്തുന്നത്. മഹാത്മാ ഗാന്ധി സ്ഥാപിച്ച ശബരി ആശ്രമത്തിന്റെ കീഴിലുള്ള ഹരിജൻ സേവക് സംഘ് കേരള ഘടകമാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നത്.
ഹരിജൻ സേവക് സംഘ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, ട്രഷറർ ഡോ. ജേക്കബ് വടക്കാംചേരി എന്നിവർ നേതൃത്വം നൽകും.
അഡ്വ. പ്രശാന്ത് ഭൂഷനും സഹപ്രവർത്തകരും വൈക്കത്തെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്ന പരിപാടി ഉച്ചയ്ക്ക് 1.30ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 3.30ന് നടക്കുന്ന ശതാബ്ദി സമ്മേളനം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതി രാജേഷ് അധ്യക്ഷത വഹിക്കും. ഡോ. ജേക്കബ് വടക്കാംചേരി, ഡോ. എം.പി. മത്തായി, പി.കെ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിക്കും.