കുടമാളൂർ പള്ളിയിൽ ഇടവക ദിനാഘോഷം ഇന്ന്
1445042
Thursday, August 15, 2024 7:45 AM IST
കുടമാളൂർ: എഡി 1125ൽ സ്ഥാപിതമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കല്ലിട്ട തിരുനാളും ഇടവക ദിനാഘോഷവും ഇന്ന് നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന.
7.45ന് പതാക ഉയർത്തൽ, തുടർന്ന് എട്ടിന് കൃതജ്ഞതാ ബലി, പ്രദക്ഷിണം. തുടർന്ന് ഇടവകദിന സംഗമം ആരംഭിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം ഉദ്ഘാടനം നിർവഹിക്കും. അതോടൊപ്പം ജൂബിലി വർഷ ലോഗോയും പ്രാർഥനയും പ്രകാശനം ചെയ്യും. ഇടവകയിൽ വിവാഹത്തിന്റെ 50, 25 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെയും ദേശീയ സംസ്ഥാനതലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിക്കും.
ഇടവകദിന ആഘോഷത്തിനൊരുക്കമായി നടത്തപ്പെട്ട വിവിധ കലാമത്സരങ്ങളുടെ സമ്മാനദാനവും നടത്തപ്പെടും. തുടർന്നു സ്നേഹവിരുന്നോടെ സംഗമം സമാപിക്കും. പരിപാടികൾക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. നിതിൻ അമ്പലത്തുങ്കൽ, ഫാ. പ്രിൻസ് എതിരേറ്റുകുടിലിൽ കൈക്കാരന്മാരായ സെബാസ്റ്റ്യൻ ജോസഫ് പുത്തൻപറമ്പിൽ, ജോർജ് റോസ്വില്ല, സോണി ജോസഫ് നെടുംതകടി, പി.എം. മാത്യു പാറയിൽ, ഫ്രാങ്ക്ളിൻ പുത്തൻപറമ്പിൽ, അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകും.