സ്വാതന്ത്ര്യദിനാഘോഷം നടത്തി
1444931
Thursday, August 15, 2024 12:03 AM IST
മാന്നാനം: സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം മാനേജർ റവ.ഡോ.കുര്യൻ ചാലങ്ങാടി സിഎംഐ ഉദ്ഘാടനം ചെയ്തു.
ആഘോഷ പരിപാടിയിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സരോജിനി നായിഡു, ഝാൻസി റാണി, ഭഗത് സിംഗ് തുടങ്ങിയവരുടെ വേഷമണിഞ്ഞു വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് പ്രച്ഛന്നവേഷം, സ്വാതന്ത്ര്യദിന ക്വിസ്, ദേശഭക്തിഗാനം, നൃത്തരൂപങ്ങൾ, പ്ലക്കാർഡ് ഡിസൈനിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തി.
ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സിഎംഐ, അധ്യാപക പ്രതിനിധി അഖില ബാബു, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ മാത്യു, എംപിടിഎ പ്രസിഡന്റ് മഞ്ജു ജോർജ്, വിദ്യാർഥി പ്രതിനിധി മാത്യു ജിമ്മി എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സമ്മാനദാനം നടത്തി.