കർഷക ദിനാചരണം
1444897
Wednesday, August 14, 2024 11:17 PM IST
കാഞ്ഞിരപ്പള്ളി: പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബാങ്ക് ഓഡിറ്റോറിയത്തിൽ കർഷക ദിനാചരണം നടക്കും. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ മാമൻ മുഖ്യ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഷമീർ വി. മുഹമ്മദ് മുതിർന്ന കർഷകരെ ആദരിക്കും.
കാഞ്ഞിരപ്പള്ളി കൃഷി ഓഫീസർ എ.കെ. അർച്ചന ഹൈടെക് പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് മുണ്ടുപാലം, ബാങ്ക് ഭരണസമിതി അംഗങ്ങളായ സണ്ണികുട്ടി അഴകംപ്രായിൽ, സുമേഷ് ആൻഡ്രൂസ്, പി.സി. ജേക്കബ് പനക്കൽ, അജി വെട്ടുകല്ലാംകുഴി, പി.പി. സുകുമാരൻ പതാലിൽ, കെ.എൻ. ദാമോദരൻ കമ്പിയിൽ, സെലിൻ സിജോ മുണ്ടമറ്റം, ലിസി പോൾ പന്തിരുവേലിൽ, ഗ്രേസി ജോണി ഇല്ലിക്കൽ, ബാങ്ക് സെക്രട്ടറി കെ. അജേഷ്കുമാർ എന്നിവർ പ്രസംഗിക്കും.
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 17ന് രാവിലെ 9.30ന് കപ്പാട് ക്ലെമൻസ് ക്ലബ് ഹാളിൽ കർഷക ദിനാഘോഷം നടക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് കർഷകരെയും ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ വനിതാ, വിദ്യാർഥി കർഷകരെയും ആദരിക്കും. ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ കെ.കെ. ബിന്ദു ആമുഖപ്രഭാഷണവും കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ മാമ്മൻ മുഖ്യപ്രഭാഷണവും നടത്തും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ കേരള കർഷകൻ മാസിക വരിസംഖ്യ സ്വീകരിക്കും. കൃഷി ഓഫീസർ എ.കെ. അർച്ചന, ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. കർഷക സുഹൃത്ത് സമ്മേളനം, മികച്ച കർഷകരെ ആദരിക്കൽ, കേരള കർഷകൻ വരിസംഖ്യ സ്വീകരിക്കൽ, ആദരിക്കപ്പെടുന്ന കർഷകരുടെ കാർഷിക മികവുകൾ പങ്കിടൽ എന്നിവ സംഘടിപ്പിക്കും.
എരുമേലി: കർഷക ദിനമായ 17ന് എരുമേലി പഞ്ചായത്ത് ഹാളിൽ ചേരുന്ന കർഷക ദിനാചരണ സമ്മേളനത്തിൽ കർഷകരെ ആദരിക്കും. രാവിലെ പത്തിന് വിളംബര റാലിയോടെ സമ്മേളനം ആരംഭിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത്, കൃഷി വകുപ്പ്, സഹകരണ ബാങ്കുകൾ, കാർഷിക വികസന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം.