ഈരാറ്റുപേട്ട - പൂഞ്ഞാർ റോഡ് തകർന്നു
1444893
Wednesday, August 14, 2024 11:17 PM IST
പൂഞ്ഞാർ: പൂഞ്ഞാർ ഗവണമെന്റ് ആശുപത്രിക്ക് എതിർവശത്തു ബസ് സ്റ്റോപ്പിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ഇടൽ റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെടുന്നതിനു കാരണമായതായി നാട്ടുകാർ. ഇതോടെ കുഴികളിൽ ചാടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണെന്നും നാട്ടുകാർ പറഞ്ഞു.
പൂഞ്ഞാർ ടൗൺ ഭാഗത്തേക്കു പോകുന്ന ബസുകൾ നിർത്തുന്നതും ഇവിടെയാണ്. ബാരിക്കേഡുകൾ കൂടി നിരത്തിയിരിക്കുന്നതിനാൽ ബസുകൾ സ്റ്റോപ്പിൽ നിർത്തുവാനും പ്രയാസമായി. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.