മരങ്ങോലി ദേവാലയത്തിൽ പുത്തൻദൈവാനുഭവവുമായി പുതിയ മദ്ബഹ
1444892
Wednesday, August 14, 2024 11:17 PM IST
മരങ്ങോലി: സെന്റ് മേരീസ് പള്ളിയിലെ നവീകരിച്ച മദ്ബഹ വെഞ്ചരിപ്പ് ഇന്ന് നടക്കും. 3.45ന് വിശുദ്ധ കുർബാന. അഞ്ചിന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മദ്ബഹ ആശീർവദിക്കും. തുടർന്ന് സ്നേഹവിരുന്ന്.
നാളെ കൃതജ്ഞതാ ദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ആയിരംമണി ജപമാല. ആരാധനമഠാംഗങ്ങൾ നേതൃത്വം നൽകും. 6.30ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് നേർച്ചക്കഞ്ഞി വിതരണം.
17ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, മാതാവിന്റെ നൊവേന. 18ന് രാവിലെ ഏഴിന് ബിഷപ് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. വികാരി റവ.ഡോ. ജോസഫ് പരിയാത്ത്, കൈക്കാരന്മാരായ രാജൻ പാണ്ടിമാക്കിയിൽ, മാണി ചെറുകര, സിറിൾ മുട്ടപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി. ടി.ജെ ജോസ് അടിമാലിയാണ് മദ്ബഹ രൂപകല്പന ചെയ്ത് നിർമിച്ചത്.