യുഡിഐഡി മണ്ഡലം; യോഗം ചേർന്നു
1444889
Wednesday, August 14, 2024 11:17 PM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി (യുഡിഐഡി) കാർഡ് നൽകുന്ന മണ്ഡലമായി മാറ്റുന്നതിനായി ജനപ്രതിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടത്തി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ഫാ. റോയി മാത്യു വടക്കേൽ, ബിനോയി വർഗീസ്, ബീന വർഗീസ്, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.
കാർഡിന് അർഹരായ മുഴുവൻ ആളുകളുടെയും ലിസ്റ്റ് സെപ്റ്റംബർ 10ന് മുന്പ് തയാറാക്കുവാൻ തീരുമാനിച്ചു. പിന്നീട് സ്പെഷൽ ക്യാമ്പ് നടത്തി കാർഡ് നൽകാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാന സർക്കാർ നിർദേശപ്രകാരം മണ്ഡലത്തിലെ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ സാമൂഹിക നീതി ഓഫീസർ, സിഡിപിഒ, ഐസിഡിഎസ് സൂപ്പർവൈസേഴ്സ്, ബിആർസി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.