അരൂവിത്തുറ കോളജിൽ അന്തർദേശീയ ഫുഡ് സയൻസ് സെമിനാർ
1444880
Wednesday, August 14, 2024 1:35 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജിൽ അന്തർദേശീയ ഫുഡ് സയൻസ് സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും മുൻ അധ്യാപകനുമായ പ്രഫ. തോമസ് വി. ആലപ്പാട്ട് സെമിനാറിന്റെയും ഫുഡ് സയൻസ് അസോസിയേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു.
സെമിനാറിൽ കാനഡ മാക്ക്ഗ്രിൽ യൂണിവേഴ്സിറ്റി ഫുഡ് ആന്റ് അഗ്രികൾച്ചറൽ റിസർച്ച് ചെയർ അസോസിയേറ്റ് പ്രഫ. ഡോ. സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ ഭക്ഷണ പദാർഥങ്ങളിൽ നാനോപാർട്ടിക്കിൾസ് ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ചടങ്ങിൽ കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ. മിനി മൈക്കിൾ, ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡന്റ് അമരീഷ് തുടങ്ങിയവർ സംസാരിച്ചു.