അല്ഫോൻസിയന് ചെസ് ടൂര്‍ണമെന്റ്: എസ്എഫ്എസ് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാർ
1444757
Wednesday, August 14, 2024 3:08 AM IST
കുടമാളൂര്‍: കുടമാളൂര്‍ സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത് അല്ഫോൻസിയന് ചെസ് ടൂര്‍ണമെന്റില്‍ ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പാലാ ചാവറ പബ്ലിക് സ്കൂള്‍ റണ്ണറപ്പായി.
പ്രീമിയര്‍ ചെസ് അക്കാദമിയുടെ സഹകരണത്തോടെ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ 36 സ്കൂളുകളില്‍നിന്നായി 517 മത്സരാര്‍ഥികള്‍ പങ്കെടുത്തു. ആറു കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിയവര്‍ സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും കരസ്ഥമാക്കി. വിവിധ കാറ്റഗറികളിലായി 30 പ്രോത്സാഹന സമ്മാനങ്ങളും നല്കി.
ടൂര്‍ണമെന്റ് സ്കൂള്‍ മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം സെന്റ് അല്‍ഫോന്‍സാ സ്കൂളിലെ അണ്ടര്‍ 11 ഡിസ്ട്രിക്ട് ചെസ് ചാമ്പ്യന്‍ ജോഹാന്‍ സുനിലുമായി കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു.