ഹൊറൈസണ്‍-മോട്ടോഴ്സ് സിഎംഎസ് കോളജ് മിനി മാരത്തണ്‍ നാളെ
1444756
Wednesday, August 14, 2024 3:08 AM IST
കോട്ടയം: ഹൊറൈസണ്‍ മോട്ടോഴ്സ് സിഎംഎസ് കോളജ് മിനി മാരത്തണ്‍ നാളെ. “സുരക്ഷിതമായി വാഹനമോടിക്കൂ ജീവന് രക്ഷിക്കൂ’’ എന്ന സന്ദേശവുമായി ഹൊറൈസണ്‍ മോട്ടോഴ്സും സിഎംഎസ് കോളജും ചേര്‍ന്നാണ് മിനി മാരത്തണ്‍ രണ്ടാം സീസണ് സംഘടിപ്പിക്കുന്നത്.
തെള്ളകത്തെ മഹീന്ദ്ര ഹൊറൈസണ്‍ മോട്ടോഴ്സിന്റെ മുന്നില്‍നിന്നു രാവിലെ ഏഴിനു ആരംഭിക്കുന്ന മിനി മാരത്തണ്‍ 10 കിലോമീറ്റര്‍ പിന്നിട്ട് സിഎംഎസ് കോളജില്‍ സമാപിക്കും.
സിഎംഎസ് കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാരും എന്‍സിസി കേഡറ്റുകളും മാരത്തണ്‍ നിയന്ത്രിക്കും. മാരത്തണിനെത്തുന്ന താരങ്ങള്‍ക്കുള്ള വൈദ്യസഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം നല്‍കും. കെനിയയില്‍നിന്നുള്ള വിദേശ താരങ്ങളടക്കം അഞ്ഞൂറിലേറെ കായിക താരങ്ങള്‍ മിനിമാരത്തണില്‍ പങ്കെടുക്കും.
ഒന്നാമതെത്തുന്ന വനിതാ, പുരുഷ വിഭാഗങ്ങളിലെ വിജയിക്ക് 25,000 രൂപ കാഷ് പ്രൈസ് നല്‍കും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ, വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകള്‍ക്ക് യാഥാക്രമം 10,000, 5000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. 50 വയസിനു മുകളിലുള്ള വിഭാഗത്തില്‍ പുരുഷ, വനിതാ വിജയികള്‍ക്ക് 5000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. ഫിനിഷിംഗ് പോയിന്റിലെത്തുന്ന ആദ്യ 100 പേര്‍ക്ക് മെഡലുകള്‍ ലഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് പുലര്‍ച്ചെ 5.30 മുതല്‍ ഹൊറൈസണ്‍ മോട്ടോഴ്സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സര്‍വീസ് സെന്ററില്‍ ആരംഭിക്കും. അതിഥിയായി നടി ശ്രവണയും മിനി മാരത്തണിലെത്തും.