എംസി റോഡില്‍ ആംബുലന്‍സ് കാല്‍നടയാത്രികനെ ഇടിച്ചുതെറിപ്പിച്ചു
1444755
Wednesday, August 14, 2024 3:08 AM IST
കോട്ടയം: എംസി റോഡില്‍ കാല്‍നട യാത്രികനെ ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി 9.30ന് ഇന്ദ്രപ്രസ്ഥം ബാറിനു സമീപമാണ് അപകടം. രോഗിയുമായി കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്ന കാല്‍നട യാത്രികനെ ആംബുലന്‍സ് ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ തലയിടിച്ചു റോഡിലേക്കു വീണു യാത്രികനു ഗുരുതരമായി പരുക്കേറ്റു.
അപകടത്തെത്തുടര്‍ന്ന് ആംബുലന്‍സ് നിര്‍ത്തിയെങ്കിലും രോഗിയുണ്ടെന്നു ചൂണ്ടിക്കാട്ടി യാത്ര തുടരുകയായിരുന്നു. എന്നാൽ, പരിക്കേറ്റ കാൽനട യാത്രികനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. തുടര്‍ന്ന് പിക്ക്അപ് വാനിനു പിന്നില്‍ കിടത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.