കേന്ദ്രത്തിന് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കാത്തതു ഗുരുതര വീഴ്ച: നെല്‍കര്‍ഷക സംരക്ഷണ സമിതി
1444751
Wednesday, August 14, 2024 3:08 AM IST
ചങ്ങനാശേരി: നെല്ല് സംഭരണ തുക കേന്ദ്രം അനുവദിക്കാത്തത് യഥാസമയം ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കാത്തതു മൂലമാണെന്ന് കേന്ദ്ര സർക്കാർ പാര്‍ലമെന്റില്‍ പറഞ്ഞത് ശരിയെങ്കില്‍ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്നു നെല്‍കര്‍ഷക സംരക്ഷണ സമിതി.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ വീഴ്ചയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും പൂവം മേഖല നെല്‍ കര്‍ഷക സംരക്ഷണ സമിതി സമ്മേളനം ആവശ്യപ്പെട്ടു.
16, 17, 18 തീയതികളില്‍ മാമ്പുഴക്കരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന പൂവം മേഖലാ സമ്മേളനവും പോസ്റ്റര്‍ ജാഥയും സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സേവ്യര്‍ കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, കെ.ബി. മോഹനന്, സേവ്യര്‍ പുത്തന്‍പുരയ്ക്കല്‍, സന്തോഷ് പറമ്പിശേരി, വിനോദ് കോവൂര്‍, പഞ്ചായത്ത് മെംബര്‍ ജയന്, ബാലസുബ്രമണ്യം കോയിക്കല്‍, ജയന് തൊട്ടാശേരി, ഓമനക്കുട്ടന് ഗംഗാധരന്, കെ.ജെ. വാവച്ചന്, ജൂഡി ആശാരിപ്പറമ്പില്‍, ജോയി അടിവാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.