നിയന്ത്രണം നഷ്ടപ്പെട്ട തടിലോറി വൈദ്യുതിപോസ്റ്റ് ഇടിച്ചുതകർത്തു
1444748
Wednesday, August 14, 2024 2:49 AM IST
മണിമല: പൊന്തൻപുഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട തടിലോറി വൈദ്യുതിപോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് സംഭവം. വലിയ ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ റോഡിൽ വീണ തടികൾ നീക്കം ചെയ്തു. ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള കൊടും വളവിലാണ് അപകടമുണ്ടായത്. ഈ വളവിൽ അപകടങ്ങൾ നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവുകൾ കെഎസ്ഇബിയുടെ നിർദേശാനുസരണം ലോറി ഉടമ വഹിക്കണം.