വിസാറ്റ് എന്‍ജിനിയറിങ് കോളജ് സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിക്കുന്നു
1444745
Wednesday, August 14, 2024 2:49 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യുഷന്സിന്റെ നേതൃത്വത്തില്‍ 14ന് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നു. എന്‍സിസി, എന്‍എസ്എസ്, വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാലിയും പരേഡും ഫ്ളാഷ് മോബും സംഘടിപ്പിക്കും.
രാവിലെ 10.30 ന് പിറവത്ത് ആരംഭിക്കുന്ന ആഘോഷ പരിപാടി പിറവം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് ജൂലി സാബു ഉദ്ഘാടനം ചെയ്യും.വിസാറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ രാജു മാവുങ്കല്‍ സന്ദേശം നല്‍കും.് ഇലഞ്ഞിയില്‍ 11:30ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.വിസാറ്റ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ ജെ അനൂപ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
കൂത്താട്ടുകുളത്ത് സമാപന റാലിയില്‍ കൂത്താട്ടുകുളം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വിദ്യാശിവന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ംബിക രാജേന്ദ്രന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് ഡയറക്ടര്‍ ഡോ.ദിലീപ് കെ തുടങ്ങിയവര്‍ പ്രസംഗിക്കും .
റാലിയില്‍ ജനപ്രതിനിധികള്‍, പത്രപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുക്കും ചെയ്യും. പി ആര് ഒ ഷാജി ആറ്റുപുറം, അഡ്മിഷന് ഓഫീസര്‍ ബിന്‍സ് ജോണ്‍ ,എന്‍ എസ് എസ് ഓഫീസര്‍ പ്രൊഫസര്‍ രാഹുല്‍ കെ.ആര്., എന്‍ സി സി ഓഫീസര്‍ പ്രഫസര്‍ ജയലക്ഷ്മി കെ.ജെ. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.