സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1444743
Wednesday, August 14, 2024 2:49 AM IST
പൂഴിക്കോല്‍: സെന്റ് ആന്റണീസ് പള്ളിയിലെ വിവിധ സംഘടനകളുടെയും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.
രാവിലെ 8.30 മുതല്‍ ഒന്ന് വരെ പൂഴിക്കോല്‍ സെന്റ് ആന്റണീസ് പാരിഷ് ഹാളിലാണ് മെഡിക്കല്‍ ക്യാമ്പ്. ക്യാമ്പില്‍ ജനറല്‍ മെഡിസിന്, പള്‍മനോളജി (ചെസ്റ്റ് ആൻഡ് അലര്‍ജി) വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന്, ബിപി, ഷുഗര്‍, ഓക്സിജന്‍ ലെവല്‍, തൈറോയ്ഡ് പരിശോധന, ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന, പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് തുടങ്ങിയവ സൗജന്യമായി ചെയ്ത് കൊടുക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് തുടര്‍ചികിത്സകള്‍ക്ക് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ നിരക്കുകളിൽ ഇളവു ലഭിക്കും. രജിസ്ട്രേഷന് രാവിലെ 8.30 മുതല്‍. വിവരങ്ങള്‍ക്ക് ഫോണ്‍: 94972 16600.