അധിക്ഷേപിച്ചതില്‍ പ്രതിഷേധം
1444742
Wednesday, August 14, 2024 2:49 AM IST
കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം നേതൃത്വത്തെ കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പരസ്യമായി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചു കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി ടൗണില്‍ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ടി. കീപ്പുറം അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റ് ജംഗ്ഷനില്‍നിന്നു തുടങ്ങിയ പ്രകടനം കടുത്തുരുത്തി ടൗണില്‍ അവസാനിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ നേതാക്കളായ സഖറിയാസ് കുതിരവേലില്‍, ജോസ് പുത്തന്‍കാല, പി.എം. മാത്യു, പി.സി. കുര്യന്, സന്തോഷ് ചെരിയംകുന്നേല്‍, ബ്രൈറ്റ് വട്ടനിരപ്പില്‍, നിര്‍മല ജിമ്മി, ഡോ. സിന്ധുമോള്‍ ജേക്കബ്, പൗലോസ് കടമ്പംകുഴി, ജോസ് തോമസ്, ഇ.എം. ചാക്കോ, നയന ബിജു, ജിന്‍സി എലിസബത്ത്, സൈനമ്മ ഷാജു, പി.പി. വര്‍ഗീസ്, രാജു കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.