തലപ്പാറ കുരിശുപള്ളിയിൽ തിരുനാളിനു ഇന്ന് കൊടിയേറും
1444741
Wednesday, August 14, 2024 2:49 AM IST
തലയോലപ്പറമ്പ്: തലപ്പാറ കുരിശുപള്ളിയിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 4.45ന് സെന്റ് ജോർജ് പള്ളി ഇടവക വികാരി റവ.ഡോ. ബെന്നി മാരാംപറമ്പിൽ കൊടിയേറ്റു നിർവഹിക്കും. അഞ്ചിന് വിശുദ്ധ കുർബാന സഹവികാരി ഫാ. ഫ്രെഡി കോട്ടൂർ. നാളെ വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, പ്രസംഗം-ഫാ. എബിൻ ചിറയ്ക്കൽ. തുടർന്ന് പ്രദക്ഷിണം.
തിരുനാളിന്റെ ആഘോഷങ്ങൾ കുറച്ച് തുക ബാക്കിവച്ച് വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ജനറൽ കൺവീനർ ജോയ് കൊച്ചാനാപറമ്പിൽ അറിയിച്ചു.