ഓര്‍ബിസ് ലൈവ്സ് ലബോറട്ടറി ആന്‍ഡ് മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു
1444653
Tuesday, August 13, 2024 10:34 PM IST
പനയ്ക്കപ്പാലം: അതുര സേവന രംഗത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഓര്‍ബിസ് ലൈവ്സിന്റെ സഹസ്ഥാപനമായ ഓര്‍ബിസ് ലൈവ്സ് ലബോറട്ടറി ആൻഡ് മൊബൈല്‍ ക്ലിനിക് എന്ന സ്ഥാപനം പനയ്ക്കപ്പാലത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, വെര്‍ച്വല്‍ റിയാലിറ്റി എന്നീ നൂതനവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ലബോറട്ടറിയും പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ യൂണിറ്റും ലബോറട്ടറി സംവിധാനങ്ങളും യൂണിറ്റിന്റെ പ്രത്യേകതകളാണ്.
ഓര്‍ബിസ് ലൈവ്സ് മാനേജിംഗ് ഡയറക്ടര്‍ ആന്റണ്‍ ഐസക് കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന് ലബോറട്ടറി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു.മൊബൈല്‍ യൂണിറ്റിന്റെ ഉദ്ഘാടനം പി.സി. ജോര്‍ജ് നിര്‍വഹിച്ചു. വെഞ്ചരിപ്പുകര്‍മം പ്ലാശനാല്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് ഒലിക്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രധിനിധികള്‍ പങ്കെടുത്തു.