കുര്യനാട് ചാവറ ഹില്‍സ് സിഎംഐ പബ്ലിക് സ്കൂളില്‍ സിബിഎസ്ഇ ട്രെയിനിംഗ് പ്രോഗ്രാം
1444652
Tuesday, August 13, 2024 10:34 PM IST
കുര്യനാട്: ചാവറ ഹില്‍സ് സിഎംഐ പബ്ലിക് സ്കൂളില്‍ അധ്യാപകര്‍ക്കായി സിബിഎസ്ഇ ട്രെയിനിംഗ് പ്രോഗ്രാം - എക്സ്പീരിയന്‍ഷല്‍ ലേണിംഗ് - സംഘടിപ്പിച്ചു.
കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ പ്രകൃതി അക്കാദമി പ്രിന്‍സിപ്പല്‍ സുചിത്ര ഷൈജിത്ത്, കൊല്ലം കെപിഎം മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീരേഖ പ്രസാദ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
വിവിധ സ്കൂളുകളില്‍നിന്നായി 65ല്‍പരം അധ്യാപകര്‍ പങ്കെടുത്തു. ക്രമീകരണങ്ങള്‍ക്ക് ചാവറ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മിനേഷ് പുത്തന്‍പുരയില്‍ സിഎംഐ നേതൃത്വം നല്കി.