റവ.ഡോ. സിറിയക് ഞായർകുളം പൗരോഹിത്യ ജൂബിലി നിറവിൽ
1444623
Tuesday, August 13, 2024 10:33 PM IST
തീക്കോയി: റവ.ഡോ. സിറിയക് ഞായർകുളം സിഎംഎഫ് പൗരോഹിത്യ സുവർണജൂബിലി നിറവിൽ. 1949 ജൂണ്‍ 20നു തീക്കോയി ഞായർകുളം മത്തായി-ഏലി ദന്പതികളുടെ മകനായി ജനിച്ച കുറുവച്ചൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം 1974 ജൂണ്‍ ഒന്പതിനു ക്ലരീഷ്യൻ കർദിനാൾ ആർത്തുരോ തബേരയിൽനിന്നു ജർമനിയിൽവച്ചു പൗരോഹിത്യം സ്വീകരിച്ചു. പരിശീലകൻ, റെക്ടർ, പ്രൊവിൻസിന്റെ സെക്രട്ടറി, സെന്റ് പീറ്റേഴ്സ് സെമിനാരിയിലെ പ്രഫസർ, റെക്ടർ എന്നീ നിലകളിലും ഫാ. സിറിയക് ഞായർകുളം സേവനമനുഷ്ടിച്ചു.
1979ൽ റോമിൽനിന്നു ക്ലരീഷ്യൻ ആധ്യാത്മികതയിൽ ഡോക്ടറേറ്റ് നേടി. കുഷ്ഠരോഗികളുടെ പുനരധിവാസ കേന്ദ്രമായ സുമ്മനഹള്ളിയിലെ സ്ഥാപനത്തിന്റെ ചുമതലയേറ്റ ഫാ. സിറിയക്കിന് ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽനിന്നു പ്രവർത്തന മികവിനുള്ള അവാർഡ് ലഭിച്ചു.
1992 മുതൽ 23 വർഷം ശ്രീലങ്കയിലെ ക്ലരീഷൻ മിഷനിലും 2015ൽ വിയന്നയിലുള്ള ആശ്രമത്തിലും ഇടവകയിലും ശുശ്രൂഷ ചെയ്തു. 2023 മുതൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ക്ലരീഷൻ സ്റ്റഡി ഹൗസിൽ റെക്ടറായി സേവനം തുടരുന്നു. 17ന് മാതൃ ഇടവകയായ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൗരോഹിത്യ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃതജ്ഞതാബലി അർപ്പിക്കും.