ഫാ. വില്യം നേര്യംപറമ്പിൽ സിഎംഐ സ്മാരക അഖില കേരള പ്രസംഗമത്സരം
1444622
Tuesday, August 13, 2024 10:33 PM IST
കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപകനായ ഫാ. വില്യം നേര്യംപറമ്പിൽ സിഎംഐയുടെ സ്മരണാർഥം അഖില കേരള വില്യം മെമ്മോറിയൽ പ്രസംഗമത്സരം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 80ൽപരം സ്കൂളുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരത്തിൽ എൽപി വിഭാഗത്തിൽ നിന്നു സമ സിയ ( സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്), അസ്ലഹ ഷർബാൻ (അസംപ്ഷൻ ഹൈസ്കൂൾ, പാലമ്പ്ര), നെവിൻ ജോർജ് ജോബിൻ (അസംപ്ഷൻ ഹൈസ്കൂൾ, പാലമ്പ്ര) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
യുപി വിഭാഗത്തിൽ സാറ ജോ തോമസ് (അസംപ്ഷൻ ഹൈസ്കൂൾ, പാലമ്പ്ര), ഫായിസ അഷ്റഫ് (അസംപ്ഷൻ ഹൈസ്കൂൾ, പാലമ്പ്ര ), അൽ ഹാന അനൻ (മുസ്ലിം ഗേൾസ് എച്ച്എസ്എസ്, ഈരാറ്റുപേട്ട ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അമലു സോണി (സെന്റ് മേരീസ് എച്ച്എസ്എസ്, തീക്കോയി), അൽഫോൻസ അന്ന ഷാജി (എകെജെഎം സ്കൂൾ, കാഞ്ഞിരപ്പള്ളി), അനുശ്രീ ലാൽ (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഫാ. ജോയിസ് മടുക്കക്കുഴി സിഎംഐ പ്രസംഗമത്സരം ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഡോ. ജിയോ കണ്ണൻകുളം സിഎംഐ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി നെൽസൺ മാത്യു, സീനിയർ അസിസ്റ്റന്റ് രശ്മി വർഗീസ്, വിവിധ സ്കൂളുകളിൽ നിന്നെത്തിയ അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.