വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
1444621
Tuesday, August 13, 2024 10:32 PM IST
കടുത്തുരുത്തി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മുട്ടുചിറ മൈലാടുംപാറ പുത്തന്‍പുരയ്ക്കല്‍ പരേതനായ വര്‍ക്കി-ത്രേസ്യാമ്മ ദന്പതികളുടെ മകന് ജിമ്മി വര്‍ക്കി (49) ആണ് മരിച്ചത്. കഴിഞ്ഞമാസം 26ന് ഉച്ചയ്ക്കു രണ്ടോടെ തോട്ടുവ അക്ഷയ സെന്ററിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
ജിമ്മിയുടെ മകൻ മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യര്‍ഥിയായ അലക്സിന് സ്കൂളില്‍ വച്ച് വീണ് പരിക്കേറ്റിരുന്നു. അധ്യാപകര്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ ജിമ്മി, മകനേയും കൂട്ടി കുറവിലങ്ങാട് ഗവണ്മെന്റ് ആശുപത്രിയിലേക്ക് സ്കൂട്ടറില്‍ പോകുമ്പോള്‍ എതിരേവന്ന ടെമ്പോ ട്രാവലര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിമ്മി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാത്രി 8.45ഓടെ മരിച്ചു. പരിക്കേറ്റ മകൻ അലക്സ് സുഖം പ്രാപിച്ചു വരുന്നു.
ജിമ്മിയുടെ സംസ്കാരം ഇന്ന് 2.30ന് മുട്ടുചിറ റൂഹാദ്കുദിശ് ഫൊറോന പള്ളിയില്‍ നടക്കും. ഭാര്യ സെലിന് അടിമാലി ചിത്രവേലില്‍ കുടുംബാംഗം. മറ്റുമക്കള്‍: എയ്ഞ്ചല്‍, അരുണ്‍ (ഇരുവരും വിദ്യാര്‍ഥികള്‍).