അരുവിത്തുറ കോളജിൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ നടന്നു
1444613
Tuesday, August 13, 2024 7:44 PM IST
അരുവിത്തുറ: രാജ്യത്തിന്റെ 77-ാം സ്വതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി അരുവിത്തുറ കോളജിലെ പൊളിറ്റിക്ക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "ഭാരത് കാ കഹാനി' എന്ന പേരിൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലേക്കും സ്വാതന്ത്യത്തിന്റെ നാൾവഴികളിലേക്കും വെളിച്ചം വീശുന്ന നിരവധി ഡോക്യുമെന്ററികൾ മേളയിൽ സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പൊളിറ്റിക്ക്സ്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൽ, അധ്യാപകൻ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു.