കെമിസ്ട്രി പൂർവ അധ്യാപക എൻഡോമെന്റ് വിതരണവും അസോസിയേഷൻ ഉദ്ഘാടനവും
1444612
Tuesday, August 13, 2024 7:22 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനവും കെമിസ്ട്രി വിഭാഗത്തിലെ പൂർവ അധ്യാപകർ ഏർപ്പെടുത്തിയ എൻഡോമെന്റ് അവാർഡുകളുടെ വിതരണവും നടന്നു.
പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ സെന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ സണ്ണി കുര്യാക്കോസ് അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എൻഡോമെന്റുകളുടെ വിതരണവും നിർവഹിച്ചു.
ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് അസോസിയേഷൻ കോഡിനേറ്റർ ഡോ. മഞ്ജുമോൾ മാത്യു അസോസിയേഷൻ പ്രസിഡന്റ് റിയോൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.