എന്‍എസ്എസ് രാമായണമേള തൃപ്പൂണിത്തുറ സ്കൂളിനു കിരീടം
1444609
Tuesday, August 13, 2024 7:14 AM IST
ചങ്ങനാശേരി: എന്‍എസ്എസ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി എന്‍എസ്എസ് സംഘടിപ്പിച്ച രാമായണമേളയില്‍ തൃപ്പൂണിത്തുറ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 220 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂള്‍ 94 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യനായി ഇളങ്കാവ് ശിവഭദ്ര സമിതിയിലെ പൂര്‍ണിമ പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു.