സിറിയക് കുട്ടംപേരൂര്‍ അനുസ്മരണം
1444608
Tuesday, August 13, 2024 7:14 AM IST
ചങ്ങനാശേരി: സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തെ സജീവ സാന്നിധ്യവും നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് സ്ഥാപക പ്രസിഡന്റുമായിരുന്ന സിറിയക് കുട്ടംപേരൂർ അനുസ്മരണം കുട്ടംപേരൂര്‍ ചക്കാലയ്ക്കല്‍ കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തി. പ്രസിഡന്റ് ദീപക് ലൗലി അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ.ജെ. ജയിംസ് കുട്ടംപേരൂര്‍, രക്ഷാധികാരി ഫാ. ലുദ്വിക് പാത്തിക്കല്‍ സിഎംഐ, മാരാമണ്‍ മാളിയേക്കല്‍ കുടുംബയോഗം പ്രസിഡന്റ് ഫാ. തോമസ് കുരുവിള ഒഐസി, പൊടിപ്പാറ തിരുക്കുടുംബ ദേവാലയം വികാരി ഫാ. സോണി മുണ്ടുനടയ്ക്കല്‍, ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി,
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, തിരുവനന്തപുരം സ്പിന്നിംഗ് മില്‍ ചെയര്മാന് സണ്ണി തോമസ്, സിസ്റ്റര്‍ ജിയോ മരിയ എഫ്സിസി, വി.ജെ. ലാലി, ഡോ. റൂബിള്‍ രാജ്, ചാള്‍സ് പാലാത്ര, ജസ്റ്റിന് ബ്രൂസ്, ജോണ്സണ് പ്ലാന്തോട്ടം, സാംസണ് വലിയപറമ്പില്‍, ജയിംസ് ജോസഫ്, അലക്സ് എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.