മാടപ്പള്ളി ബാങ്ക് : ബാബു കുരീത്ര പ്രസിഡന്റ്
1444606
Tuesday, August 13, 2024 7:14 AM IST
മാടപ്പള്ളി: മാടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 160ന്റെ പ്രസിഡന്റായി ജോസഫ് വര്‍ഗീസ് (ബാബു കുരീത്ര), വൈസ് പ്രസിഡന്റായി തോമസ് ജോബ് (തോമാച്ചന് പാലാക്കുന്നേല്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ബാങ്ക് അങ്കണത്തില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ആന്റണി കുന്നുംപുറം അധ്യക്ഷത വഹിച്ചു,
പി.എച്ച്. നാസര്‍, കുഞ്ഞ് കൈതമറ്റം, കെ.എ. ജോസഫ്, എന്‍.ആര്. ഗോപാലകൃഷ്ണന് നായര്‍, ബേബിച്ചന് ഓലിക്കര, പി.എം. ഷെഫീഖ്, പി.എം. മോഹനന് പിള്ള, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, ജയശ്രീ പ്രഹ്ലാദന്, തോമസ് അക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.