നെല്ലുസംഭരണം: ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് നെല്കര്ഷകസമിതി
1444604
Tuesday, August 13, 2024 7:14 AM IST
ചങ്ങനാശേരി: നെല്ല് സംഭരത്തിന്റെ ഹാൻഡ്ലിംഗ് ചാര്‍ജ് (ചുമട്ട് കൂലി, വാരുകൂലി) സംഭരണ ഏജന്‍സിയായ സിവില്‍ സപ്ളൈസ് കോര്പറേഷന് നൽകണമെന്ന സുപ്രധാന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 16 മുതൽ 18 വരെ മാമ്പുഴക്കരിയില്‍ നടക്കുന്ന എന്കെഎസ്എസ് സംസ്ഥാന സമ്മേളന അവലോകന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇക്കാര്യമാവശ്യപ്പെട്ടത്.
രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, സംസ്ഥാന നേതാക്കളായ പി.ആര്. സതീശന്, ജോസ് കാവനാട്, ജോണ്‍ സി. ടിറ്റോ, സാം ഈപ്പന്, കൃഷ്ണ പ്രസാദ്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, കെ.ബി. മോഹനന്, മാത്യു തോമസ്, വേലായുധന് നായര്‍, സണ്ണി മേപ്രാല്‍, കാര്ത്തികേയന് കൈനകരി തുടങ്ങിയവര്‍ പ്രസംഗിച്ചു.