പോലീസ് കേസെടുത്തു
1444601
Tuesday, August 13, 2024 7:03 AM IST
കടുത്തുരുത്തി: ലഹരിക്കടിപ്പെട്ട് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യം ചെയ്ത നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
മുട്ടുചിറ സ്വദേശികളായ യുവാക്കള്‍ക്കെതിരേയാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്. ഇവരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസമാണ് 18 വയസ് പൂര്‍ത്തിയായത്. ഞായറാഴ്ച വൈകുന്നേരം വാലാച്ചിറയിലാണ് സംഭവം. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്ത മുതിര്‍ന്നവരോട് ഇവർ തട്ടിക്കയറുകയായിരുന്നു.
വിവരമറിഞ്ഞ് കൂടുതൽ ആളുകൾ സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി യുവാക്കളെ സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ പോലീസിനോടും യുവാക്കള്‍ തട്ടിക്കയറി. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ യുവാക്കളില്‍നിന്നു ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി.
നാലുപേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും ബൈക്കു പഞ്ചറാണെന്നു പറഞ്ഞു നാലാമനെ മറ്റുള്ളവര്‍ വിളിച്ചുവരുത്തിയതാണെന്നു മനസിലായതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് വിട്ടയച്ചു.