ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
1444598
Tuesday, August 13, 2024 7:03 AM IST
കടുത്തുരുത്തി: ഹൃദയസംബന്ധമായ രോഗം മൂലം കാരിത്താസ് ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ഞീഴൂര്‍ തിരുവമ്പാടി പ്രാക്കുഴിയില്‍ പി.കെ. വിനോദ് (45) ആണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു മരണം. വിനോദിന്റെ ചികിത്സയിലയ്ക്കായി ജീവന്‍രക്ഷാസമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് 5.25 ലക്ഷം രൂപ സമാഹരിച്ചു കൈമാറിയിരുന്നു. എഗ്മോ യന്ത്രത്തിന്റെ സഹായത്തോടെയാണ് വിനോദ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍. ഭാര്യ വിനീത. മക്കള്‍: ദേവനന്ദ, ഋതുനന്ദ