ആർദ്രകേരളം, കായകൽപ പുരസ്കാര നിറവിൽ മറവൻതുരുത്ത് പഞ്ചായത്ത്
1444595
Tuesday, August 13, 2024 7:03 AM IST
മറവൻതുരുത്ത്: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2023-24 ആര്‍ദ്ര കേരളം പുരസ്കാരത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം നേടി മറവൻതുരുത്ത് പഞ്ചായത്ത്.
അഞ്ചു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കായകല്പ പുരസ്കാരത്തില്‍ ജില്ലയില്‍ കുലശേഖരമംഗലം സബ് സെന്റര്‍ രണ്ടാം സ്ഥാനം നേടി.
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് കായകല്പ അവാര്‍ഡ് നല്‍കുന്നത്. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
മറവന്തുരുത്ത് പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ മികവിന് നിദാനമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ജീവനക്കാരേയും ജനപ്രതിനിധികളേയും പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി അഭിനന്ദിച്ചു.