എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു തുടക്കമായി
1444592
Tuesday, August 13, 2024 7:03 AM IST
കോട്ടയം: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുവാനുള്ള 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് എൻജിഒ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2019 ലെ ശന്പള പരിഷ്കരണ കുടിശികയും 19 ശതമാനം കുടിശിക ക്ഷാമബത്തയും ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സോജോ തോമസ്, ട്രഷറർ സഞ്ജയ് എസ്. നായർ, സംസ്ഥാന സെക്രട്ടറി വി.പി. ബോബിൻ, സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് പറപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് കോട്ടയം റെഡ് ക്രോസ് ടവറിൽ നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എന്നിവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാനും യാത്രയയപ്പ് സമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും.