ഓട്ടോറിക്ഷകൾ വിതരണം ചെയ്തു
1444591
Tuesday, August 13, 2024 6:52 AM IST
കോട്ടയം: ലയണ്‍സ് 318 ബിയുടെ ആഭിമുഖ്യത്തില്‍ 100 വനിതകള്‍ക്ക് നല്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണം കോട്ടയം ലയണ്‍സ് ഡിസ്ട്രിക്ട് ഓഫീസില്‍ നടന്നു. മഹീന്ദ്ര ട്രെയോ ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് നല്‍കിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ഓട്ടോറിക്ഷകള്‍ ദിവ്യ വൈക്കം, രമ്യ തിരുവല്ല, സവിത കോട്ടയം എന്നിവര്‍ ഏറ്റുവാങ്ങി. മറ്റു വാഹനങ്ങള്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട മേഖലയിലുള്ള ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം താക്കോല്‍ദാനം നിര്‍വഹിച്ചു.
കാബിനറ്റ് സെക്രട്ടറി വി.കെ. സജീവ് ട്രഷറര്‍, സുരേഷ് ജയിംസ് വഞ്ചിപ്പാലം, പിആര്‍ഒ എം.പി രമേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ബൈജു വി. പിള്ള കോഓർഡിനേറ്റര്‍മാരായ സാറാമ്മ ബേബന്‍, തോമസ് കരിക്കിനകത്ത് എന്നിവര്‍ പ്രസംഗിച്ചു.