റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തണമെന്ന്
1444590
Tuesday, August 13, 2024 6:52 AM IST
മണര്‍കാട്: സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടു നോമ്പ് പെരുനാളിനോടനുബന്ധിച്ച് പിഡബ്ല്യുഡി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി യാത്ര ചെയ്യാനും ഗതാഗത തടസം ഒഴിവാക്കാനും ഇത് മൂലം കഴിയും.
പള്ളിയുടെ ചുറ്റളവില്‍ വണ്‍വേ ആയി ഉപയോഗിക്കുന്ന റോഡുകള്‍ റീ- ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ജിജി മണര്‍കാട് ആവശ്യപ്പെട്ടു.