മികച്ച കർഷകനെ ആദരിക്കുന്നു
1444588
Tuesday, August 13, 2024 6:52 AM IST
പാമ്പാടി: കർഷക ദിനാചരണത്തിന്റെ ഭാഗമായി പബ്ലിക് ലൈബ്രറി സീനിയർ സിറ്റിസൺസ്ഫോറം മികച്ച കർഷകനെ ആദരിക്കും. 17ന് വൈകുന്നേരം 4ന് ലൈബ്രറിഹാളിൽ നടക്കുന്ന സമ്മേളന ഉദ്ഘാടനവും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട കരിമ്പും മാക്കൽ കെ.എ. സോമനെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിക്കും.
പ്രസിഡന്റ് ഒ.സി. ചാക്കോയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും നടക്കും.
ലൈബ്രറി പ്രസിഡന്റ് കെന്ന ഡി. വർഗീസ്, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, പാമ്പാടി പ്രസ് ഫോറം പ്രസിഡന്റ് മാത്യം പാമ്പാടി തുടങ്ങിയവർ പ്രസംഗിക്കും.