പക്ഷി സർവേ: കടപ്പൂരില്‍ 60 ഇനം പക്ഷികളെ കണ്ടെത്തി
1444586
Tuesday, August 13, 2024 6:52 AM IST
കോട്ടയം: കാണക്കാരി പഞ്ചായത്തിലെ കടപ്പൂരില്‍ നടന്ന പക്ഷി സര്‍വേയില്‍ 60 ഇനത്തില്‍പ്പെട്ട പക്ഷികളെ കണ്ടെത്തി. കാണക്കാരി പഞ്ചായത്തിലെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് സര്‍വേ നടന്നത്. പ്രാദേശിക സമൂഹാംഗങ്ങള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവർ തുടങ്ങിയവർ പങ്കെടുത്തു. 50ലധികം ആളുകളുടെ പങ്കാളിത്തം സര്‍വേയില്‍ ഉണ്ടായിരുന്നു. ജലപക്ഷികളടക്കം വിവിധ ഇനത്തില്‍പ്പെട്ട 60 പക്ഷികളെ കണ്ടെത്തി.
ഈ പ്രദേശത്തിന്റെ സമൃദ്ധമായ ജൈവവൈവിധ്യത്തെ അടയാളപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍. മീനച്ചില്‍-മീനന്തറയാര്‍-കൊടൂര് നദി സംയോജന പദ്ധതിയുടെ പങ്കാളിത്തത്തോടെയാണ് സർവേ നടത്തിയത്.
ഡോ. പുന്നന്‍ കുര്യന്, ഡോ. ഏബ്രഹാം സാമുവല്‍, എം.എന്‍. അജയകുമാര്‍, ടോണി ആന്റണി, എന്‍.ബി. ശരത് ബാബു, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, ശശി ചെറിയ പ്ലാക്കില്‍, പി.ടി. സോമശേഖരന്‍, ബിജു പുറപൊട്ടില്, ദിവാകരന്, റ്റീന മാളിയേക്കല്‍, മുന്‍ പഞ്ചായത്തംഗം വി.എന്‍. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ.