ഇലവീഴാപൂഞ്ചിറയില്‍ മാരത്തണ്‍ മത്സരം 15ന്
1444362
Monday, August 12, 2024 11:51 PM IST
മേലുകാവ്: സിഐഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിന്റെയും പൗരസമിതിയുടെയും ആഭിമുഖത്തില്‍ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിനായി 15നു രാവിലെ ഒന്‍പതിന് കാഞ്ഞിരംകവല-ഇലവീഴാപൂഞ്ചിറ മാരത്തണ്‍ മത്സരം നടത്തപ്പെടും. മേലുകാവ്, മുട്ടം, മൂന്നിലവ് പഞ്ചായത്തുകളിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം നടത്തുന്നത്.
കാഞ്ഞിരംകവലയില്നിന്നു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മാരത്തണ്‍ മത്സരം മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് കാരംവേരില് ഉദ്ഘാടനം ചെയ്യും. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ജില്ലാ ഓഫീസര്‍ ഗിരീഷ് മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്യും. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക മുന്‍ അധ്യക്ഷന്‍ റവ. ഡോ. കെ.ജി. ഡാനിയല്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12ന് ഇലവീഴാപൂഞ്ചിറയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, ടൂറിസം മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. മാരത്തണ്‍ മത്സരത്തിലെ വിജയികള്‍ക്ക് 10001, 5001, 3001 രൂപ കാഷ് അവാര്‍ഡ് നല്‍കും.
പത്രസമ്മേളനത്തില്‍ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് മാത്യു, ഈസ്റ്റ് കേരള മഹാ ഇടവക ആത്മായ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ജോണ്‍ സാം പുത്തന്‍പറമ്പില്‍, അഗസ്റ്റിന് ജോസഫ് കൂനംമരുതുങ്കല്, സണ്ണി മാത്യു വടക്കേമുളഞ്ഞനാല്‍, പി.എസ്. ഷാജി പുത്തന്‍പുരക്കല്‍, ജോണ്സണ് ബേബി കൊടിപ്ലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.