ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട-​തൊ​ടു​പു​ഴ റോ​ഡി​ൽ ക​ള​ത്തൂ​ക്ക​ട​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ലസ്ടു വിദ്യാർഥി മ​രി​ച്ചു. ചേ​ർ​ത്ത​ല വ​ടു​ത​ല സ്വദേ​ശി മു​ഹ​മ്മ​ദ് വ​സീം (20) ആ​ണ് മ​രി​ച്ച​ത്. കാഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വി​നൊ​പ്പം ക​ള​ത്തൂ​ക്ക​ട​വി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ക​രി​യി​ല​ക്കാ​ന​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ടു വൈ​ദ്യു​തി​പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡ് സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് വ​സീം. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് വ​സീ​മി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ മ​ര​ിക്കുകയായിരുന്നു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ഈ​രാ​റ്റു​പേ​ട്ട ചെ​റി​യ​വ​ല്ലം ല​ത്തീ​ഫി​ന്‍റെ മ​ക​ളു​ടെ മ​ക​നാ​ണ്. ഈ​രാ​റ്റു​പേ​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് വ​സീം പ​ഠ​നം ന​ട​ത്തി​യി​രു​ന്നത്.